ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പ്രായം ഒരു പ്രശ്‌നമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു വയോധിക. തന്റെ 68-ാം വയസില്‍ ജിമ്മിലെത്തി വർക്ക്ഔട്ട് ചെയ്തുകൊണ്ടാണ് അവർ പ്രായത്തെ തോൽപ്പിച്ചത്. ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനായിട്ടാണ് താൻ ജിമ്മിലെത്തിയതെന്നാണ് അവർ പറയുന്നത്.
ALSO READ: ഹരിയാനയില്‍ വർഗീയ കലാപം വ്യാപിക്കുന്നു; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
മകന്‍ അജയ് സാങ്വാനൊപ്പമാണ് വയോധിക ജിമ്മിലെത്തിയത്. weightliftermummy എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ഇവർ പങ്കുവെച്ചതോടെയാണ് ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. വളരെ കഠിനമേറിയ വ്യായാമങ്ങളാണ് വിഡിയോയിൽ ഇവർ ചെയ്യുന്നതായി കാണുന്നത്. എന്നാൽ അതിലൊന്നും തന്നെ ഒട്ടും മടി കാണിക്കാതെ ചെറുപ്പക്കാരികളെ പോലെ തന്നെയാണ് വയോധിക വിഡിയോയിൽ പെരുമാറുന്നത്.
ALSO READ: വോട്ടർമാർക്ക് നൽകിയ വാഗ്ധാനങ്ങൾ പാലിക്കാനായില്ല, ചെരുപ്പ് കൊണ്ട് സ്വയം മുഖത്തടിച്ച് നഗരസഭ കൗൺസിലർ
View this post on Instagram
ഫെബ്രുവരിയിൽ കാൽമുട്ടുകളിൽ സന്ധിവാതം ബാധിച്ചതും നടുവിന് പരിക്കേറ്റതും നടക്കാൻ ബുദ്ധിമുട്ടായതും എങ്ങനെയെന്ന് മുൻപ് ഒരു വിഡിയോയിലൂടെ അവർ പങ്കുവച്ചിരുന്നു. തുടർന്ന് ജൂലൈയിൽ ജിമ്മിലെത്തി അവര്‍ വ്യായാമം ചെയ്യാനും ആരംഭിച്ചു. വയോധികയുടെ ഈ തീരുമാനത്തെ വലിയ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here