ബസ് ചാര്‍ജ് കുറവെന്ന് ആരോപിച്ച് ആറാം ക്ലാസുകാരിയെ കണ്ടക്ടര്‍ ഇറക്കി വിട്ടു

ബസ് ചാര്‍ജ് കുറവെന്ന് ആരോപിച്ച് ആറാം ക്ലാസ്സുകാരിയെ സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടെന്ന് പരാതി. തൃശൂര്‍ പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയെയാണ് ഇറക്കി വിട്ടത്. ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞാണ് അരുണ ബസിലെ കണ്ടക്ടര്‍ കുട്ടിയ ഇറക്കി വിട്ടത്.

READ ALSO:വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. അഞ്ച് രൂപ വേണമെന്നായിരുന്നു ബസ് കണ്ടക്ടറുടെ ആവശ്യം. കുട്ടിയുടെ കയ്യില്‍ അഞ്ചു രൂപയില്ലാത്തതിനാല്‍ രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ ഇപ്പുറം കണ്ടക്ടര്‍ ഇറക്കി വിടുകയായിരുന്നു. വഴിയില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന അരുണ ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ബസ്സിനെതിരെ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്.

READ ALSO:കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് തിരികെ നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News