തമിഴ്‌നാട് തേനിയില്‍ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്ത 7 പേര്‍ ഗൂഡല്ലൂര്‍ പൊലീസ് പിടിയില്‍. ആലപ്പുഴ സ്വദേശികളില്‍ നിന്നാണ് പണവും, കാറും തട്ടിയെടുത്തത്. ആലപ്പുഴ സ്വദേശികളായ സിജിന്‍, ഡാനി എന്നിവര്‍ കൃഷി ചെയ്യാന്‍ കുറഞ്ഞ വിലക്ക് സ്ഥലം അന്വേഷിച്ചാണ് തമിഴ്‌നാട് ഗൂഡല്ലൂരില്‍ എത്തിയത്.
read also:പ്രഫഷനൽ ബിരുദത്തിലെ അലോട്മെന്റ്; ഡിസംബർ 28 ന്
ഗൂഡല്ലൂര്‍ സ്വദേശി മരുതുപാണ്ഡിയും സുഹൃത്തുക്കളും സ്ഥലം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇവരെ തമ്മനംപെട്ടിയില്‍ എത്തിച്ചു. പ്രദേശത്തെ തോട്ടവും, വീടും കാണിച്ചു. പിന്നാലെ ഇവരെ വീട്ടിനുള്ളില്‍ ബന്ധിയാക്കി. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളുവെന്ന് ഭീഷണിപ്പെടുത്തി. പണം നല്‍കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് ആലപ്പുഴ സ്വദേശികളെ ക്രൂരമായി മര്‍ദ്ദിക്കുകയും, കയ്യിലുണ്ടായിരുന്ന അയ്യായിരം രൂപയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന എണ്‍പതിനായിരും രൂപയും തട്ടിയെടുക്കുകയും ചെയ്തു. ഇവര്‍ വന്ന കാറും മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം ഇരുവരേയും പെരുവഴിയില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് സിജിനും ഡാനിയും ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
read also:9 മാസത്തിനുള്ളില്‍ 24 ലക്ഷം രൂപ; കൊച്ചിയിലെ ഷീ ലോഡ്ജ് വമ്പന്‍ ഹിറ്റിലേക്ക്
സംഘാംഗങ്ങളും ഗൂഡല്ലൂര്‍ സ്വദേശികളുമായ മരുതുപാണ്ഡി, ഗോവിന്ദരാജ്, ശെല്‍വം, മഹേശ്വരന്‍, ഭാരതിരാജ, മഹേഷ്, പിച്ചെ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഘത്തിലെ അംഗങ്ങളായ നാല് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here