പടക്കശാലയില്‍ പൊട്ടിത്തെറി; മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചിപുരത്താണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീപിടിത്തിന്റെ കാരണം വ്യക്തമല്ല. അപകടം നടക്കുമ്പോള്‍ 25 പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കാഞ്ചീപുരം ജില്ലാ കളക്ടര്‍ എം ആരതി, ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി പകലവന്‍, പോലീസ് സൂപ്രണ്ട് എം സുധാകര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News