കർണാടക ഗോകർണത്തിനടുത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി; അപകടത്തിൽപ്പെട്ടത് ഒരു ഗ്യാസ് ടാങ്കറടക്കം നിരവധി വാഹനങ്ങൾ

കർണാടകയിലെ മണ്ണിടിച്ചിലിൽ മരണ സംഖ്യ ഉയരുന്നു. കര്‍ണാടക ഗോകര്‍ണകയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപമുള്ള NH (ദേശീയ പാത) – 66 -ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.

Also Read; ‘പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ മാധ്യമങ്ങൾ പടച്ചുവിട്ട നുണകളെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടുന്നു’: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

ദേശീയപാതയ്ക്കരികിലുള്ള ചായക്കടയ്ക്ക് മുന്നിൽ നിന്ന 5 പേരും ഗ്യാസ് ടാങ്കർ ലോറിയുടെ ട്രൈക്കറും ക്ലീനറും അടക്കമുള്ള 7 ആളുകളാണ് മണ്ണിനടിയിൽ കുടുങ്ങിയത്. മണ്ണിടിഞ്ഞു വീണതിനൊപ്പം താഴെക്കൂടെ ഒഴുകുന്ന ഗാഗാവാലി പുഴയിലേക്ക് ഇവർ ഒലിച്ചുപോയതായാണ് ലഭിക്കുന്ന വിവരം.

Also Read; ആസിഫ് അലി-രമേഷ് നാരായണന്‍ വിവാദം, രമേഷ് നാരായണന്റേത് തികഞ്ഞ മര്യാദകേടും അഹങ്കാരം നിറഞ്ഞ പ്രവൃത്തിയും; ഹരീഷ് വാസുദേവന്‍

മണ്ണിടിച്ചിലിൽ കാണാതായ 7 ആളുകൾക്കായി എൻഡിആർഎഫ് സംഘം വ്യാപക തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇവർ മരണപ്പെട്ട വിവരം വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. പുഴയിലേക്ക് വീണ ടാങ്കറിൽ നിന്ന് വാതകചോർച്ച ഉണ്ടായെന്നും സംശയമുണ്ട്. അതേത്തുടർന്ന് സമീപവാസികൾ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. കർണാടകയിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മറ്റു നിരവധി വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News