കാറിന് മുകളില്‍ ഭീമന്‍ ട്രക്ക് മറിഞ്ഞു, കുട്ടികളുള്‍പ്പെടെ ഏ‍ഴ് പേര്‍ സംഭവസ്ഥലത്ത് മരണപ്പെട്ടു

ഭീമന്‍ ട്രക്ക്‌ കാറിന്‌ മുകളിലൂടെ മറിഞ്ഞ്‌ ഏഴ്‌ പേര്‍ക്ക്‌ ദാരുണാന്ത്യം . രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു. വ്യാഴാഴ്‌ച രാവിലെ 10.30 ഓടെ മധ്യപ്രദേശ് സിദ്ധി ജില്ലയിലെ ബരം ബാബ ഗ്രാമിലാണ് സംഭവം.

ALSO READ: വ്യാജ സർട്ടിഫിക്കറ്റ് വിവാദം; വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു

ഭീകരമായ അപകടത്തില്‍ ഏഴ്‌ പേരും സംഭവ സ്ഥലത്ത്‌ തന്നെ കൊല്ലപ്പെട്ടു. ട്രക്ക് മുകളിലൂടെ മറിഞ്ഞ കാര്‍ തകര്‍ന്ന് തരിപ്പണമായി. പരിക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്‌ സിദ്ധി ജില്ലാ കളക്ടര്‍ സാകേത്‌ മാള്‍വിയ പറഞ്ഞു.

ALSO READ: ‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News