രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു, തീ ആളിപ്പടർന്ന് സമീപത്തെ കുടിലുകളിലേക്ക് വ്യാപിച്ചു; 7 പേർ മരിച്ച സംഭവമുണ്ടായത് ഗുജറാത്തിൽ

gujarat accident

തിങ്കളാഴ്ച രാവിലെ ഗുജറാത്തിലെ മലിയ ഹതിന ഗ്രാമത്തിന് സമീപം ജുനഗഡ്-വെരാവൽ ഹൈവേയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഏഴ് പേർ മരിച്ചു. വാഹനത്തിൻ്റെ സിഎൻജി സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയും കാറിന് തീപിടിക്കുകയും അത് സമീപത്തെ കുടിലുകളിലേക്കും പടരുകയും ചെയ്തതോടെ കൂട്ടിയിടി വലിയ ദുരന്തത്തിലേക്ക് നയിച്ചു. സംഭവം നടക്കുമ്പോൾ രണ്ട് കാറുകളും അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡിവൈഡറിനു സമീപം വെട്ടിപ്പൊളിച്ച റോഡ് മുറിച്ചുകടക്കുന്ന കാർ ഹൈവേയിൽ എതിർവശത്തുകൂടി ഓടുന്നത് സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മറ്റൊരു കാറിൽ ഇടിച്ച് ഇരു വാഹനങ്ങളും മറിയുകയായിരുന്നു. സിഎൻജി സിലിണ്ടർ ഘടിപ്പിച്ച വാഹനത്തിൽ യാത്രക്കാർ ഇരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൻ്റെ തീപിടുത്തം സമീപത്തെ കുടിലുകളിലേക്കും പടർന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് വാഹനവ്യൂഹവും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ആംബുലൻസുകളും ഉടൻ സ്ഥലത്തെത്തിയെന്ന് അധികൃതർ പറഞ്ഞു. ഏതാനും മിനിറ്റുകൾക്കകം തീ നിയന്ത്രണവിധേയമായെന്നും അധികൃതർ കൂട്ടിച്ചേർത്തു. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. “ഭയങ്കരമായ വലിയ ശബ്ദം കേട്ടയുടൻ ഞാൻ സംഭവസ്ഥലത്തേക്ക് ഓടി. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടന ശബ്ദം കേട്ടപ്പോൾ ഞാൻ അടുത്തുള്ള ഹോട്ടലിലായിരുന്നു,” ദിലീപ് സിംഗ് സിസോദിയ പറഞ്ഞു.

ഒരു കാറിൽ നാലുപേരും മറ്റൊരു വാഹനത്തിൽ അഞ്ചുപേരുമാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കത്തിക്കരിഞ്ഞ കാറിനുള്ളിലെ ആരെയും രക്ഷിക്കാനായില്ല. വീനു ദേവ്‌ഷി വാല, നികുൽ വിക്രം കുവാഡിയ, ഓം രജനികാന്ത് മുഗ്ര, രാജു കഞ്ചി ഗോൺ, ധരം വിജയ് ഗോർ, അക്സർ ദവെ, രാജു കാഞ്ചി ഭൂട്ടാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ച ഏഴ് പേരിൽ അഞ്ച് പേരും പരീക്ഷയ്ക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News