ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്; 70.35 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. 70.35 ശതമാനം പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ട മണ്ഡലത്തിലും. പക്ഷെ 2019 ൽ നിന്നും സംസ്ഥാനത്ത് പോളിംഗ് ശതമാനം കുറഞ്ഞു. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചപ്പോൾ ആവേശത്തോടെ പോളിംഗ് ബൂട്ടുകളിലേക്ക് എത്തുന്ന വോട്ടർമാരെയാണ് കാണാൻ സാധിച്ചത്. കഠിനമായ ചൂടിനെ അവഗണിച്ചും ഉച്ചവരെയും വോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിൽ എത്തി. എന്നാൽ ഉച്ചയ്ക്കുശേഷം തീർത്തും മന്ദഗതിയിലായിരുന്നു പോളിംഗ്.

Also Read: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇന്ന് വരെ..! ഇത്തവണയും മുടങ്ങാതെ വോട്ട് ചെയ്ത് തിരുമാല അമ്മ

ആകെ വോട്ടർമാരിൽ 70. 35% പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂർ മണ്ഡലത്തിൽ ആയിരുന്നു. 75.74 ശതമാനം. ആലപ്പുഴ-74.37, കാസര്‍ഗോഡ്-74.28, വടകര-73.36 , കോഴിക്കോട്-73.34, വയനാട്-72.85 , പാലക്കാട്-72.68 , ആലത്തൂര്‍-72.66, തൃശൂര്‍-72.11, മലപ്പുറം-71.68, ചാലക്കുടി-71.68, ആറ്റിങ്ങല്‍-69.40, എറണാകുളം-68.10, കൊല്ലം-67.92, പൊന്നാനി-67.93, തിരുവനന്തപുരം-66.43, ഇടുക്കി-66.39, മാവേലിക്കര-65.88, കോട്ടയം-65.59, പത്തനംതിട്ട-63.35. ആകെ വോട്ട് ചെയ്തതിൽ 69.76% പുരുഷന്മാരും 70.90% സ്ത്രീകളും 38.96% ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയെങ്കിലും പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ തന്നെയാകും വരും മണിക്കൂറുകളിൽ കേരള രാഷ്ട്രീയവും മുന്നണികളും ചർച്ച ചെയ്യുക.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News