50 വര്‍ഷത്തിനിടെ ലോകത്തിലെ വന്യജീവികളുടെ എണ്ണത്തില്‍ 73% കുറവ്; റിപ്പോര്‍ട്ട്

50 വര്‍ഷത്തിനിടെ ലോകത്തെ വന്യജീവികളുടെ എണ്ണത്തില്‍ 73 ശതമാനത്തിന്റെ കുറവുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്ത്. വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് രണ്ടുവര്‍ഷം മുമ്പ് 69 ശതമാനമായിരുന്നു. ശുദ്ധജല ആവാസവ്യസ്ഥയിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്. അത് 85 ശതമാനമാണ്. കരയിലെ ജൈവവൈവിധ്യത്തില്‍ 69 ശതമാനവും സമുദ്രത്തില്‍ 56 ശതമാനവും കുറവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ALSO READ:ഇനി കൊച്ചി എയര്‍പോര്‍ട്ടുവഴി വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാം; പുതിയ സൗകര്യം

ഏഷ്യ- പെസഫിക് മേഖലയില്‍ മറ്റ് സാഹചര്യങ്ങള്‍ക്കുപുറമേ മലിനീകരണവും ജൈവവിധ്യത്തിന് ഭീഷണിയാവുന്നതായി റിപ്പോര്‍ട്ട് കാണിക്കുന്നു. കൂടുതല്‍ കുറവ് രേഖപ്പെടുത്തിയത് ലാറ്റിന്‍ അമേരിക്കയിലും കരീബിയയിലുമാണ്. ഇവിടെ 95% കുറവാണ് രേഖപ്പെടുത്തിയത്. ആഫ്രിക്കയില്‍ 76 ശതമാനവും ഏഷ്യ-പെസഫിക് മേഖലയില്‍ 60 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭേദപ്പെട്ട നിലയുള്ളത് യൂറോപ്യന്‍ രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യ ഇടപെല്‍ വന്യജീവി ആവാസവ്യവസ്ഥകളില്‍ അടിയന്തരമായി കുറയ്ക്കണമെന്നും ജൈവവൈവിധ്യം സംരക്ഷിക്കാന്‍ അടിയന്തര നടപടിവേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ALSO READ:എറണാകുളത്തും കോഴിക്കോടും എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News