വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ ആയിരുന്നു ഇസ്രയേലിന്റെ ആക്രമണ പരമ്പര. അക്രമണത്തിൽ നിരവധി പേർക്ക് പരിക്കുമുണ്ട്. ഇവിടുത്തെ നിരവധി വീടുകൾ അടക്കം ഇസ്രയേൽ സൈന്യം തകർത്ത് തരിപ്പണമാക്കി.
ALSO READ; അഞ്ച് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു; യുപിയിൽ ആറുവയസ്സുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നും ചിലരെ കാണാതായിട്ടുണ്ടെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മേധത്ത് അബ്ബാസ് അറിയിച്ചു. പട്ടണത്തിലെ മെഡിക്കൽ സേവനങ്ങളെ അടക്കം ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയതെന്നും നിരവധി കെട്ടിടങ്ങൾ സൈന്യം തകർത്തുവെന്നും ഗാസയിലെ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബെയ്ത് ലാഹിയയിൽ നടത്തിയത് ഭയാനകമായ കൂട്ടക്കൊല ആണെന്നും വംശഹത്യയുടെയും വംശീയ ഉന്മൂലനത്തിൻ്റെയും യുദ്ധമാണ് ഇതെന്നും ഹമാസ് പ്രതികരിച്ചു.
ALSO READ; വൻ സ്വർണ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയതായി പരാതി
അതേസമയം ഗാസ പുറത്ത് വിട്ട കണക്കുകൾ പെരുപ്പിച്ച് കാണിച്ചതാണെന്നാണ് ഇസ്രയേലിന്റെ വാദം. കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കൃത്യമായ കണക്ക് സൈന്യം പരിശോധിച്ച് വരികയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. അതിനിടെ, ഗാസയിൽ ഇന്റർനെറ്റ് സേവനം അടക്കം തടസ്സപ്പെട്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ഗാസ അറിയിച്ചു.
ENGLISH SUMMARY; ISRAEL STRIKES IN NORTHERN GAZA KILLS 73
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here