4 സ്ത്രീകൾക്ക് നേരെ വിമാനത്തിൽ വെച്ച് ലൈം​ഗികാതിക്രമം നടത്തിയ ഇന്ത്യക്കാരനായ 73 കാരൻ അറസ്റ്റിൽ

Singapoor Airlines

സിങ്കപ്പൂര്‍: 14 മണിക്കൂർ വിമാനയാത്രക്കിടെ 73 കാരനായ ഇന്ത്യക്കാരൻ നാല് സ്ത്രീകൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയതായി പരാതി. കേസില്‍ 73-കാരനായ ഇന്ത്യക്കാരനെ സിങ്കപ്പൂരില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബര്‍ 18-ാം തീയതിയായിരുന്നു സംഭവം നടന്നത്.

ബാലസുബ്രഹ്മണ്യന്‍ രമേഷ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സംഭവദിവസം രാവിലെ 3.15നും 3.30 ഇടയിൽ ഇയാൾ രണ്ടു സ്ത്രീകളെ ഉപദ്രവിക്കുകയും കൂടാതെ രാവിലെ 9.30-നും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ മറ്റു രണ്ടു സ്ത്രീകളും ഇയാളുടെ ഭാ​ഗത്ത നിന്ന് ലൈം​ഗികാതിക്രമം നേരിട്ടതായാണ് പരാതി.

Also Read: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണ്; യു എൻ റിപ്പോർട്ട്

രാവിലെ ആദ്യത്തെ സ്ത്രീക്ക് നേരെ ആക്രമണമുണ്ടായതിനു ശേഷം, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടാമത്തെ സ്ത്രീയേയും ഇയാൾ ഉപദ്രവിച്ചു. ഇയാൾ ഇതേ സ്ത്രീയെ തന്നെ മൂന്നു തവണ ഉപദ്രവിക്കാൻ ശ്രമിച്ചതായും പ്രതി മൊഴി നൽകിയിട്ടുണ്ട്.

Also Read: ഫന്‍ഗാൾ ചുഴലിക്കാറ്റ്; തമിഴ്നാട് തീരത്ത് കനത്തമഴയ്ക്ക് സാധ്യത

സിങ്കപ്പൂരിലെ കോടതിയില്‍ പ്രതിയെ കഴിഞ്ഞദിവസം ഹാജരാക്കിയിരുന്നു. സിങ്കപ്പൂർ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് 21 വര്‍ഷം വരെ തടവുശിക്ഷയും ചാട്ടവാറടിയുമാണ് ശിക്ഷ. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് ശിക്ഷ ലഭിക്കും, എന്നാൽ അമ്പതുവയസ്സിന് മുകളിലുള്ളവരെ ചാട്ടവാറടിയില്‍നിന്ന് ഒഴിവാക്കാറുണ്ട് എന്നതിനാൽ 73-കാരനായ പ്രതിക്ക് ഈ ശിക്ഷ അനുഭവിക്കേണ്ടിവരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here