പാലക്കാട് നിന്ന് 75 കിലോ പഴകിയ മത്സ്യം പിടികൂടി

പാലക്കാട് നിന്ന് 75 കിലോ പഴകിയ മത്സ്യം പിടികൂടി. ചെറുപ്പുളശേരി മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി. മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് തത്സമയം മൊബൈല്‍ ലാബില്‍ പരിശോധിക്കുമ്പോഴാണ് പഴകിയ മത്സ്യം പിടികൂടിയത്.

ALSO READ:ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചു, പൊലീസ് പിടിച്ചിട്ടും കൂൾ എക്‌സ്പ്രഷനുമായി 13 കാരൻ; വീഡിയോ

അതേസമയം എറണാകുളം മരടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്‌നറുകളില്‍ നിന്ന് മുമ്പ് പുഴുവരിച്ച മീന്‍ പിടികൂടിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി ചീഞ്ഞ മീന്‍ കണ്ടെത്തിയത്. വിവാദമായതോടെ ആന്ധ്രാപ്രദേശില്‍ നിന്ന് മീന്‍ കൊണ്ടുവന്ന ഡ്രൈവര്‍മാര്‍ സ്ഥലത്ത് നിന്ന് മുങ്ങി.

ALSO READ:ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാമെന്ന് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News