ട്രേഡിംഗ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 75 ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയില്‍

വാട്ട്‌സ്ആപ്പ് വഴി പരിചയപ്പെട്ടയാളെ ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ പിടിയില്‍. പെരുമ്പാവൂര്‍ കരിമ്പനയ്ക്കല്‍ മുഹമ്മദ് അഹദല്‍, കൊണ്ടോട്ടി അരിമ്പ്ര പാലയ്ക്ക പല്ലിയാട്ടില്‍ നജിമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. മുത്രത്തിക്കര സ്വദേശിയുടെ പരാതിയില്‍ ആലുവയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

ALSO READ:തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

മോഠിലാല്‍ ഒസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലബ് എന്ന കമ്പനിയുടെ ട്രേഡിംഗ് ആപ്പ് വഴി പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട പ്രതികള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 5 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ALSO READ:പാലക്കാടിനെ ഇളക്കിമറിച്ച് സരിന്റെ റോഡ് ഷോ; ആവേശത്തില്‍ ഇടത് ക്യാമ്പ്

ചാലക്കുടി ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ് കുമാര്‍, എസ്.ഐ. പ്രദീപ്, എസ്.ഐ. ലാലു, എസ്.സി.പി.ഒ. മാരായ രജനീശന്‍, ദീപക്, സി.പി.ഒ. മാരായ കിഷോര്‍, നവീന്‍, ബേസില്‍, ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണണം നടന്നു വരുന്നതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News