തലസ്ഥാന നഗരിയിലെ കോണ്‍ക്രീറ്റ് തൊഴിലാളിയായ സുകുമാരന്റെ ജീവിതം മാറിമറിഞ്ഞത് ഒരൊറ്റ ദിവസം കൊണ്ടാണ്. കഴിഞ്ഞ 30 വര്‍ഷത്തെ ശീലം തന്റെ തലവരമാറ്റുമെന്ന് സുകുമാരന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ചൊവ്വാഴ്ച നറുക്കെടുത്ത 75 ലക്ഷം രൂപ സമ്മാനതുകയുള്ള ശ്രീശക്തി ലോട്ടറിയുടെ സമ്മാനജേതാവാണ് സുകുമാരന്‍. ഇതിന് അദ്ദേഹത്തെ ഇടയാക്കിയത് നെയ്യാറ്റിന്‍കര പെരുമ്പഴുതൂരില്‍ ശ്രീലക്ഷ്മി ലോട്ടറി ഏജന്‍സി നടത്തുന്ന എ സുരേഷ്‌കുമാറാണ്.
ആനാവൂര്‍ മുഴങ്ങുവിള സ്വദേശിയാണ് സുകുമാരന്‍. മകളുടെ വിവാഹവും പിന്നീടുള്ള പ്രാരാബ്ദങ്ങളുമൊക്കെയായി ഉള്ള വീടും സ്ഥലവുമൊക്കെ വില്‍ക്കേണ്ടി വന്ന സുകുമാരന്‍ കഴിഞ്ഞ ഏഴുവര്‍ഷമായി വാടകയ്ക്കു താമസിക്കുകയായിരുന്നു. എന്നെങ്കിലും തന്നെ തേടി ഭാഗ്യം എത്തുമെന്ന പ്രതീക്ഷയില്‍ ദിവസവും സുരേഷിന്റെ കടയിലെത്തി സുകുമാരന്‍ ലോട്ടറിയെടുക്കുമായിരുന്നു. തനിക്ക് നേരിട്ടെത്താനായില്ലെങ്കില്‍ ലോട്ടറി മാറ്റിവെക്കാന്‍ സുരേഷിനോട് വിളിച്ചുപറയും. തിങ്കളാഴ്ച സുരേഷിനെ വിളിച്ച് 12 ലോട്ടറിയുള്ള ഒരു സെറ്റ് മാറ്റിവെക്കാന്‍ സുകുമാരന്‍ പറഞ്ഞിരുന്നു. വില പിന്നെ തരാമെന്നും വിളിച്ചറിയിച്ചു.
READ ALSO:ആര്‍എസ്എസ്സിന്റെ പഥസഞ്ചലനം; വേദിയൊരുക്കി യുഡിഎഫ്
ചൊവ്വാഴ്ച ശ്രീശക്തി ലോട്ടറിയുടെ ഫലം വന്നപ്പോഴാണ് സുകുമാരനുവേണ്ടി മാറ്റിവെച്ച ലോട്ടറിയാണ് അടിച്ചതെന്ന് സുരേഷിനു മനസ്സിലായത്. ഉടന്‍ കൗണ്‍സിലര്‍ മുരുകനെ വിളിച്ച് കാര്യം പറഞ്ഞു. സുകുമാരനെ അദ്ദേഹമാണ് സമ്മാനവാര്‍ത്ത അറിയിച്ചത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ശ്രീലക്ഷ്മി ഏജന്‍സിയിലെത്തി സുകുമാരന്‍ ടിക്കറ്റ് ഏറ്റുവാങ്ങി.
READ ALSO:സൗദി യുവതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മല്ലു ട്രാവലറെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
മുപ്പതിലേറെ വര്‍ഷമായി ലോട്ടറിയെടുക്കുന്ന സുകുമാരന് മുമ്പ് 60,000 രൂപവരെ അടിച്ചിട്ടുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റിന് മുന്‍കൂര്‍ പണം ലഭിച്ചില്ലെങ്കിലും സുകുമാരനുവേണ്ടി മാറ്റിവെച്ച ലോട്ടറി, അതേപ്പോലെ കൈമാറി സുരേഷ് സത്യസന്ധത കാട്ടി. സ്വന്തമായി ഒരു സ്ഥലവും വീടുമെന്ന സ്വപ്നം ഈ ഭാഗ്യത്തിലൂടെ നിറവേറ്റുമെന്ന് സുകുമാരന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here