അഞ്ചു വർഷത്തിനിടെ നിയമിതരായ ഹൈക്കോടതി ജഡ്ജിമാരിൽ 75 % വും ജനറൽ വിഭാഗത്തിൽ നിന്നുള്ളവർ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം, ഹൈദരാബാദ് ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എല്ലാ ഹൈക്കോടതികളിലും നിയമിതരായ 79% ജഡ്ജിമാരും ഉയർന്ന ജാതിയിൽ നിന്നുള്ളവരായിരുന്നു എന്നത് വസ്തുതയാണോ എന്നായിരുന്നു അദ്ദേഹം നിയമ, നീതിന്യായ മന്ത്രാലയത്തോട് ചോദിച്ചത്. 2018 മുതൽ നിയമിതരായ 604 ഹൈക്കോടതി ജഡ്ജിമാരിൽ 458 ജഡ്ജിമാർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു എന്ന് മറുപടി നൽകി.18 ജഡ്‌ജിമാർ എസ്‌സി വിഭാഗത്തിലും 09 എസ്‌ടി വിഭാഗത്തിലും 72 ജഡ്ജിമാർ ഒബിസി വിഭാഗത്തിലും ഉള്ളവരാണെന്നും ,34 ജഡ്ജിമാർ ന്യൂനപക്ഷത്തിൽ നിന്നുള്ളവരാണെന്നും ബാക്കി 13 പേരുടെ വിവരങ്ങൾ ലഭ്യമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

also read:വാട്‌സാപ്പിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ ടെലഗ്രാമിലും ഇനി സ്റ്റോറി പോസ്റ്റ് ചെയ്യാം

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 124, 217, 224 പ്രകാരമാണെന്നും ഏതെങ്കിലും ജാതിക്കോ വർഗത്തിനോ സംവരണം നൽകുന്നില്ലെന്നും നിയമ നീതിന്യായ മന്ത്രാലയത്തിന്റെ മറുപടിയിൽ പറയുന്നു.സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ അടിസ്ഥാനമാക്കി, സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്യുന്നവരെ മാത്രമേ സർക്കാർ നിയമിക്കുന്നുള്ളൂവെന്ന് മറുപടിയിൽ വ്യക്തമാക്കി.

also read:സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ മ‍ഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News