ഈ വര്‍ഷം മാത്രം ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത് 75 ഭീകരന്മാര്‍, ഭൂരിഭാഗവും പാകിസ്ഥാനില്‍ നിന്നുള്ളവരെന്ന് സേന!

ജമ്മുകശ്മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന കൊലപ്പെടുത്തിയത് എഴുപത്തിയഞ്ച് ഭീകരന്മാരെ. കൊല്ലപ്പെട്ടവരില്‍ അറുപത് ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് സുരക്ഷാ സേന അറിയിച്ചു. ജമ്മുകശ്മീരില്‍ നിന്നും ഭീകരവാദ സംഘടനകള്‍ നാലോളം പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവവും സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത് പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തിന് തെളിവാണെന്നും സേന തുറന്നടിച്ചു.

ALSO READ: വയനാട് അർബൻ ബാങ്ക് നിയമനം; അഴിമതി കണ്ടെത്തിയാൽ കർശന നടപടിയെന്ന് മന്ത്രി വി എൻ വാസവൻ

ഓരോ അഞ്ചു ദിവസം കൂടുമ്പോഴും ഒരു ഭീകരനെ വീതം ഇന്ത്യന്‍ സേന ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 75 പേരില്‍ ഭൂരിഭാഗവും വിദേശ ഭീകരവാദിയാണ്. 75ല്‍ പതിനേഴ് ഭീകരന്മാരും നിയന്ത്രണ രേഖയിലൂടെയും അന്താരാഷ്ട്ര അതിര്‍ത്തി വഴിയും നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരാണ്. ബാക്കിയുള്ളവര്‍ ഇന്ത്യയ്ക്കുള്ളില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഉയര്‍ന്ന് വന്നിരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ALSO READ: സംസ്‌കാര ചടങ്ങിനെത്തിയ കുടുംബാംഗങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ല; മന്‍മോഹന്‍ സിംഗിന്റെ കുടുംബത്തെ കേന്ദ്രം അപമാനിച്ചുവെന്ന് കോണ്‍ഗ്രസ്

ജമ്മുവിലെ ജമ്മു, ഉദ്ദംപൂര്‍, കത്വ, ദോഡ, രജൗരി എന്നീ അഞ്ചു ജില്ലകളിലായി പ്രാദേശികരല്ലാത്ത 42 ഓളം ഭീകരന്മാരെയാണ് കൊലപ്പെടുത്തിയത്. അതേസമയം ബാരാമുള്ള, ബന്ദിപോര, കുപ്വാര, കുല്‍ഗാം ജില്ലകളിലുണ്ടായിരുന്ന വിദേശികളായ ഭീകരവാദികളെയും ഇല്ലാതാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News