ചോമ്പാല്‍ അഴിയൂരില്‍ പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് എഴുപത്തി ആറര വര്‍ഷം കഠിന തടവും 1,53,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി. ചോമ്പാല്‍ അഴിയൂര്‍ സ്വദേശി തയ്യില്‍ വീട്ടില്‍ അഖിലേഷ്(36) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.
അഴിയൂരിലെ വാടക വീട്ടില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. തുടര്‍ന്ന് ചോമ്പാല പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരി ഹാജരായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിനും ജൂവനൈല്‍ നിയമപ്രകാരവും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ. ഷിജു, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, സിപിഒ സി.കെ. ശാലിനി എന്നിവരാണ് കേസന്വേഷണം പൂര്‍ത്തീകരിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here