ബ്രസീലിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി.130 ലേറെ പേരെ കാണാതായതായും 150,000 പേരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. ബ്രസീലിലെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡേ ദോ സൂളിലാണ് പ്രളയക്കെടുതി രൂക്ഷമായത്.
Also read:ജമ്മുകശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വധിച്ചു, പ്രദേശത്ത് സുരക്ഷ ശക്തമാക്കി
വെള്ളപ്പൊക്കത്തിൽ നിരവധി നഗരങ്ങളിലെ റോഡുകളും പാലങ്ങളും തകർന്നു. ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ ഞായറാഴ്ച പ്രളയ ബാധിത മേഖല സന്ദർശിച്ചു. ക്യാബിനറ്റ് മെമ്പർമാർക്കൊപ്പമായിരുന്നു സന്ദർശനം നടത്തിയത്. രക്ഷാ പ്രവർത്തനവും പുനർ നിർമ്മാണ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി.
Also read:ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടം
500 നഗരങ്ങളാണ് പ്രളയ ബാധിതമായിട്ടുള്ളത്. പലയിടങ്ങളിലും വൈദ്യുതിയും ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. ബ്രസീലിലെ പ്രതിരോധ സേനയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു മില്യൺ ആളുകളാണ് പ്രളയത്തിന് പിന്നാലെ ശുദ്ധ ജല ക്ഷാമം നേരിടുന്നത്. സാധാരണയിൽ അധികം ചൂടും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here