ചെന്നൈയിൽ പത്തുദിവസം മുമ്പ് കാണാതായ 78കാരിയെ വെട്ടിനുറുക്കി പുഴിലെറിഞ്ഞ ദമ്പതികൾ അറസ്റ്റിൽ. വിരുദുനഗറിൽ നിന്നാണ് പ്രതികളെ തമിഴ്നാട് പൊലീസ് പിടികൂടിയത്. മോഷണശ്രമം കണ്ടെത്തിയതിനെ തുടർന്നാണ് ദമ്പതികൾ 78കാരിയെ കൊലപ്പെടുത്തിയത്. പൊലീസിനോട് ഇരുവരും കുറ്റം സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ALSO READ: മദ്യലഹരിയില്‍ യുവാവ് കിണറ്റില്‍ ചാടി; സംഭവം കോഴിക്കോട്
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ദിവസ വേതന തൊഴിലാളിയാണ് കൊല ചെയ്യപ്പെട്ട വിജയ. ഇവര്‍ മൈലാപൂര്‍ സ്വദേശിയാണ്. ജൂലായ് പതിനേഴിന് ജോലി പോയ വിജയ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കി.
ALSO READ: ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ പാര്‍ത്ഥിപനെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. എന്നാല്‍ ഇയാൾ സ്റ്റേഷനിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാർഥിപനും ഭാര്യയും വീടുവിട്ടു പോയതായി പൊലീസിന് മനസിലായി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇരുവരെയും വിരുദുനഗറിൽനിന്ന് പിടികൂടിയത്.
വിജയയെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് പറഞ്ഞു. മോഷണം നടത്തിയ ഇരുവരെയും വിജയ കൈയ്യോടെ പിടികൂടി. ഇതോടെ ഇരുവരും ചേര്‍ന്ന് വിജയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി അടയാര്‍ നദിയിലെറിയുകയും ചെയ്തു. വിജയയുടെ ആഭരണമാണ് ഇരുവരും കവരാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here