പോത്തൻകോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാഹനം മറിഞ്ഞു; എട്ട് കുട്ടികൾക്ക് പരിക്ക്

school bus accident

തിരുവനന്തപുരം പോത്തൻകോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ സ്വകാര്യ വാഹനം മറിഞ്ഞ് എട്ട് കുട്ടികൾക്ക് പരിക്ക്. പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം നിയന്ത്രണം വിട്ട വാൻ തിട്ടയിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.

പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. 6 കുട്ടികൾക്ക് ചെറിയ പരിക്കുകളാണ് ഉള്ളത്. 2 വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് തലയ്ക്ക് പരിക്കുണ്ട്.

ALSO READ; കൈരളി പട്ടുറുമാൽ താരം ഹഫ്‌ന ഫർഹക്ക് മലപ്പുറം ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം; ആലപിച്ചത് സുഹൃത്ത് ഫാഹിസ്‌ ചിട്ടപ്പെടുത്തിയ ഗാനം

പത്തൊമ്പതോളം കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നു. ഇവരെല്ലാവരും കണിയാപുരം സ്വദേശികളാണ്. കണിയാപുരം ഭാഗത്തേക്ക് സ്‌കൂളിന്റെ ബസ് ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളെയാണ് രക്ഷിതാക്കള്‍ ആശ്രയിച്ചിരുന്നത്. സ്‌കൂളില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

NEWS SUMMERY: Eight children were injured when a private vehicle carrying students of school overturned at Pothancode, Thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News