അഞ്ചു കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ്; എസ്ബിഐ മുൻ മാനേജർ അടക്കം 8 പേർ പിടിയിൽ

SBI LOAN FRAUD

അഞ്ചു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ സൈബറാബാദ് പൊലീസി​ന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സനത്‌നഗർ മുൻ ബ്രാഞ്ച് മാനേജർ കാർത്തിക് റായ്, കൂട്ടാളികളായ മെട്ടേപ്പിള്ളി ശ്രീകാന്ത്, പോൾ വിശാൽ, ദഗല രാജു, സുധാൻസു ശേഖർ പരിദ, മുഹമ്മദ് വാജിദ്, യു സുനിൽ കുമാർ, ഭാസ്‌കർ ഗൗഡ്, അമഞ്ചി ഉപേന്ദർ എന്നിവരാണ് പിടിയിലായത്.

കാർത്തിക് റായിയും കൂട്ടുപ്രതികളും ചേർന്ന് എസ്ബിഐയുടെ വായ്പാ പദ്ധതികളും അനധികൃതമായി അനുവദിച്ച വായ്പാ തുകയും ദുരുപയോഗം ചെയ്‌താണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് ഭാക്ഷ്യം. വ്യാജ ഈടി​ന്‍റെ അടിസ്ഥാനത്തിൽ അനധികൃത വായ്പകൾക്ക് അംഗീകാരം നൽകൽ, പുതിയ വായ്പകൾക്ക് അംഗീകാരം നൽകൽ, ബന്ധപ്പെട്ട ഉപഭോക്താക്കൾ അറിയാതെ പണം മൂന്നാം കക്ഷി അക്കൗണ്ടുകളിലേക്ക് വകമാറ്റൽ, സ്ഥിരനിക്ഷേപം വകമാറ്റൽ, മരണപ്പെട്ട ഇടപാടുകാരുടെ ഫണ്ട് ക്ലെയിം ചെയ്യലും വകമാറ്റലും എന്നിവ തട്ടിപ്പിൽ ഉൾപ്പെടുന്നു.

ALSO READ; പടിയിറങ്ങും മുമ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ…

2020 ജൂണിനും 2023 ജൂണിനും ഇടയിലുള്ള കാലയളവിൽ സനത്‌നഗർ ശാഖയുടെ അക്കൗണ്ടുകളിൽ നടന്ന തട്ടിപ്പുകൾ  എസ്ബിഐയുടെ നിലവിലെ സനത്‌നഗർ ബ്രാഞ്ച് മാനേജർ രാമചന്ദ്ര രാഘവേന്ദ്ര പ്രസാദ് പാപ്പാരപ്പട്ടി പോലീസിൽ പരാതി അറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്.

വ്യാജ സാലറി സ്ലിപ്പുകളും തിരിച്ചറിയൽ കാർഡുകളും നിർമ്മിച്ച് വായ്പയെടുത്തവരെല്ലാം ശമ്പളക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെ അന്വേഷണത്തിൽ ഹൈദരാബാദ് ബ്രാഞ്ചിലെ 67 എസ്‌ബിഐ അക്കൗണ്ടുകളിൽ വായ്പാ തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതികൾക്കെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ, വഞ്ചന ലക്ഷ്യമിട്ടുള്ള വ്യാജരേഖ ചമക്കൽ, വ്യാജ രേഖയുടെ യഥാർത്ഥ ഉപയോഗം, ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരം സൈബറാബാദ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News