സിആർപിഎഫ് വാഹന വ്യൂഹത്തിനു നേരെ ഛത്തീസ്ഗഡിൽ നടന്ന ബോംബാക്രമണത്തിൽ 8 സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു.
അപ്രതീക്ഷിത ആക്രമണത്തിൽ സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന എട്ടിലേറെ സൈനികർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവർ ചികിൽസയിലാണ്. ഛത്തീസ്ഗഡ് ബിജാപൂർ കുറ്റ്‌റു മാർഗിലാണ് ഇന്ന് രാവിലെയാണ് അപകടം നടന്നത്.
സംഭവം ബസ്തർ ഐജി പി സുന്ദർരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. നക്സലൈറ്റുകൾ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അക്രമണകാരികളായ നക്സലൈറ്റുകൾ ഐഇഡി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു എന്ന് ഛത്തീസ്‌ഗഡ് പൊലീസ് വിശദീകരിച്ചു.
English Summary:
8 soldiers killed in bomb attack on CRPF convoy in Chhattisgarh.A civilian was also killed in the attack
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here