8 വയസുകാരന്‌റെ മൃതദേഹം ഓടയില്‍, തട്ടിക്കൊണ്ടുപോയി കൊന്നതാകാമെന്ന് പൊലീസ്

എട്ട് വയസുകാരന്‌റെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെടുത്തു. അബ്ദുള്‍ വാഹിദ് എന്ന കുട്ടിയുടെ മൃതശരീരമാണ് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹൈദരാബാദ് സനാത് നഗറിലാണ് കൊലപാതകം.

സംഭവത്തില്‍ പ്രതിയായ ഇമ്രാന്‍ എന്നയാളെ  പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മൃതശരീരം ചാക്കിലാക്കി ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതിന്‌റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. കഴുത്ത്‌ ഞെരിച്ചാകാം കൊലപാതകമെന്നാണ് നിഗമനം.

ഇമ്രാന്‌റെ വീട്ടില്‍ ചില നിഗൂഢ പ്രവര്‍ത്തികള്‍ നടക്കാറുണ്ടെന്നും കുട്ടിയുടെ കൊലപാതകം നരബലിയാണോയെന്നാണ് സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനും ഇമ്രാനും തമ്മില്‍ പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നോ എന്നും അത് കൊലപാതകത്തിന് കാരണമായോ എന്നും പൊലീസ് സംശയിക്കുന്നു. നരബലിയുടെ സാധ്യതയും തള്ളിക്കളയാനാകില്ലെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News