ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലിനേറ്റ ‘എട്ടിന്റെ പണി’ക്ക് ഇന്ന് എട്ടാണ്ട്; ജനം കണ്ണീര് കുടിച്ച ‘സംഘടിത കൊള്ള’യുടെ ദിനങ്ങള്‍

demonetization-modi

ഇന്ത്യൻ സമ്പദ്ഘടനയെ കൂപ്പുകുത്തിച്ച നരേന്ദ്ര മോദി സർക്കാരിൻ്റെ നോട്ട് നിരോധനത്തിന് ഇന്ന് എട്ടാണ്ട്. യാതൊരു മുന്നൊരുക്കവുമില്ലാതെ കള്ളപ്പണത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക് എന്ന് അവകാശപ്പെട്ട് 500, 1000 രൂപ കറൻസി പിൻവലിച്ചത് സാധാരണക്കാരെയും മധ്യവർഗക്കാരെയും ഒരുപോലെ വലച്ചു. സ്വന്തം പണം പിൻവലിക്കാൻ ബാങ്കുകൾക്ക് മുന്നിൽ ദിവസങ്ങളോളം തമ്പടിക്കേണ്ടി വന്നു സാധാരണക്കാർക്ക്. ജനമൊന്നടങ്കം കണ്ണീരുകുടിച്ച ദിനങ്ങളായിരുന്നു അത്.

2016 നവംബര്‍ 8ന് രാത്രി എട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി 500, 1000 രൂപ അസാധുവാക്കിയെന്ന് പ്രഖ്യാപിച്ചത്. പുതുതായി 500, 2000 കറൻസികൾ പ്രഖ്യാപിക്കുകയും ചെയ്തു.  പഴയ 500, 1000 നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടിയായിരുന്നു. ഇതിൽ ബഹുഭൂരിപക്ഷവും ബാങ്കിലേക്ക് തിരിച്ചെത്തില്ലെന്നും സമ്പദ്ഘടനയ്ക്ക് വലിയ നേട്ടമാകുമെന്നായിരുന്നു പ്രഖ്യാപനം.

Read Also: മോദി സർക്കാരിന് തിരിച്ചടി; അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി

എന്നാൽ, നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി. പകരം പുറത്തിറക്കിയ 2000ന്റെ നോട്ടുകള്‍ 2023ല്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 98.04 ശതമാനം 2000 രൂപാ നോട്ടുകളും തിരിച്ചെത്തി. ഇതോടെ നോട്ടുനിരോധനം സമ്പൂർണ പരാജയമായി.

അന്ന് കോൺഗ്രസിലെ വിടി ബൽറാം അടക്കമുള്ള പലരും മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തപ്പോൾ തുടക്കം മുതലേ എതിർത്തയാളായിരുന്നു സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. ഒടുവിൽ അദ്ദേഹത്തിൻ്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു. 2000 നോട്ടിൽ ചിപ്പുണ്ടെന്നും ഉപഗ്രഹ സിഗ്നൽ വഴി കണ്ടെത്താമെന്നുമുള്ള സംഘ്പരിവാർ അവകാശവാദങ്ങൾ വലിയ ട്രോളുകൾക്ക് ഇടയാക്കുകയും ചെയ്തു. മാത്രമല്ല, 50 രൂപക്ക് ഒരു ലിറ്റർ പെട്രോളും ഒരു ഡോളറും കിട്ടുമെന്നുള്ള ഇന്നത്തെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ നിരീക്ഷണവും വലിയ പരിഹാസങ്ങളാണ് ക്ഷണിച്ചുവരുത്തിയത്.

Read Also: വീണ്ടും സംഘർഷം; മണിപ്പൂരിലുണ്ടായ ആക്രമണത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇന്ന് ഒരു ലിറ്റർ പെട്രോളിന് 105ലേറെ രൂപയും ഒരു ഡോളറിന് 85ഓളം രൂപയും നൽകണം. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ പ്രസംഗിച്ചത് പോലെ സംഘടിത കവർച്ചയും നിയമാനുസൃത കൊള്ളയുമായിരുന്നു മോദിയുടെ നോട്ടുനിരോധനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News