തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനിൽ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി

GANJA SEIZED

തൃശ്ശൂർ വടക്കാഞ്ചേരി കുണ്ടന്നൂരിൽ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി. ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കഞ്ചാവ് പിടികൂടിയത്. വടക്കാഞ്ചേരി പോലീസും സിറ്റി ഡാൻസാഫ് ടീമും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വടക്കാഞ്ചേരി, എരുമപ്പെട്ടി, കുന്നംകുളം മേഖലകളിൽ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് ഓർഡർ നൽകി എത്തിച്ച ആളുകൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ; പൂച്ചക്കാട് കൊലപാതകം: അന്വേഷണം ജില്ലക്ക് പുറത്തേക്ക്; ‘ജിന്നുമ്മ’യുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

വടക്കാഞ്ചേരി സി ഐ റിജിൻ എം തോമസ്, ഗുരുവായൂർ സിഐ പ്രേമാനന്ദകൃഷ്ണൻ, എസ്ഐ മാരായ അനുരാജ് പ്രദീപ്, എ എസ് ഐ ജിജേഷ്, എസ്സിപിഒ അരുൺ, ബാബു, ഹോം ഗാർഡ് ഓമനക്കുട്ടൻ, സിറ്റി ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News