തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള യുവതികളോടൊപ്പം മിസ് യൂണിവേഴ്സ് കൊറിയയില്‍ പങ്കെടുത്ത് വൈറലായി എണ്‍പതുകാരി. ഇതോടെ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ചോയ് സൂന്‍. സൗന്ദര്യം, നിശ്ചയദാര്‍ഢ്യം എന്നീ ഘടകങ്ങള്‍ക്ക് മുന്നില്‍ പ്രായമൊക്കെ വെറും നമ്പര്‍ മാത്രം. മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായമേറിയ വനിതയായി മാറിയിരിക്കുകയാണ് ചോയ് സൂന്‍ ഹ്വാ.
ALSO READ:ആലുവയിൽ, തമിഴ്നാട് സ്വദേശിയെ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മുത്തശ്ശി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ എണ്‍പതുകാരിയ്ക്ക് എങ്ങനെയാണ് ഇത്രയും ആരോഗ്യവതിയായിരിക്കാന്‍ സാധിക്കുന്നത്, എങ്ങനെയാണ് അവര്‍ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്, എന്താണതിന്റെ രഹസ്യം തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. മത്സരത്തില്‍ വിജയിക്കാനായില്ലെങ്കിലും ചോയ് സൂന്‍ ഇതിനോടകം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ബാഹ്യ സൗന്ദര്യം പ്രധാനമാണ്, എന്നാല്‍ അതിനെക്കാളേറെ മനസിനുള്ള സൗന്ദര്യവും വളരെ പ്രധാന്യമര്‍ഹിക്കുന്നു. അതോടൊപ്പം മറ്റുള്ളവരെ ഏതുവിധത്തില്‍ ബഹുമാനിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്- ചോയ് സൂന്‍ പറയുന്നു.
ALSO READ:ഗര്‍ഭിണിയായ പശു നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണു; രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
നിരവധി പേര്‍ക്ക് പ്രചോദനമായിരിക്കുകയാണ് എണ്‍പതുകാരി മുത്തശ്ശി. 73 വര്‍ഷത്തെ ചരിത്രത്തില്‍ ഇക്കൊല്ലമാണ് വിശ്വസുന്ദരി മത്സരത്തില്‍ പ്രായപരിധി ഒഴിവാക്കിയത്. ഗര്‍ഭിണികള്‍, വിവാഹിതര്‍, വിവാഹമോചിതര്‍ തുടങ്ങിയവര്‍ക്കുണ്ടായിരുന്ന വിലക്ക് കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here