മോദിയുടെ ‘മുഖംമിനുക്കാന്‍’ സ്വച്ഛ്ഭാരതിന്റെ 8,000 കോടിയും; വെളിപ്പെടുത്തലുമായി എം പി

modi

രാജ്യത്തെ ശുചിത്വത്തോടെ നിലനിര്‍ത്താനുള്ള സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്ന് വന്‍തുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമിനുക്കാന്‍ ചെലവഴിച്ചു. 8,000 കോടി രൂപ മോദിയുടെ പി ആര്‍ വര്‍ക്കുകള്‍ക്കായി ചെലവഴിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെയാണ് ആരോപിച്ചത്.

Also Read:  പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് 1000 കോടിയിലധികം അനുവദിച്ച് പ്രീതിപ്പെടുത്തല്‍

2014 മുതല്‍ ഇന്നുവരെയുള്ള പരസ്യങ്ങള്‍, പി.ആര്‍ ക്യാംപയ്നുകള്‍, ഹോര്‍ഡിംഗുകള്‍, മറ്റ് പരസ്യ- പ്രചാരണ സാമഗ്രികള്‍ എന്നിവയ്ക്കായാണ് ഈ തുക ചെലവഴിച്ചത്. മോദിയായിരുന്നു എല്ലാ പരസ്യങ്ങളുടെയും ‘മുഖം’. ചെലവഴിച്ച തുക അമ്പരപ്പിക്കുന്നുവെന്നും മോദിയുടെയും ബി.ജെ.പിയുടെയും പ്രചാരണത്തിനുപയോഗിക്കുന്നത് നികുതിദായകരുടെ പണമാണെന്നും സാകേത് പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ കറന്‍സി നോട്ടുകളില്‍ പോലും സ്വച്ഛ്ഭാരത് എന്ന മുദ്ര പതിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. കേന്ദ്രത്തിന്റെ മിക്കവാറും പരിപാടികളും മോദിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News