1969 മുതല്‍ തുടങ്ങിയ അഭിനയസപര്യ പുതുമ മങ്ങാതെ നിലനിര്‍ത്തുന്ന ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഇന്ന് 82ാം പിറന്നാള്‍. 1969ല്‍ സാഥ് ഹിന്ദുസ്ഥാനി മുതല്‍ ഇന്നലെ ഇറങ്ങിയ വേട്ടയ്യന്‍ വരെ അര നൂറ്റാണ്ടായി വിവിധ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍. വേട്ടയ്യനിലാകട്ടെ തമിഴ് സൂപ്പര്‍താരം രജനീകാന്തിനൊപ്പമുള്ള കഥാപാത്രത്തെയും അവതരിപ്പിച്ചു.
Also Read: ലേഡി സിങ്കത്തിന്റെ ഡ്യുപ്പ്, സോഷ്യൽ മീഡിയയിൽ വൈറലായി ദീപിക പദുക്കോണിനെ അനുകരിച്ച പെൺകുട്ടി
ആദ്യകാലങ്ങളില്‍ മിക്ക ചിത്രങ്ങളും പരാജയം രുചിച്ചെങ്കിലും സഞ്ജീര്‍, ദീവാര്‍, ഷോലെ എന്നിവയോടെ ഇന്ത്യന്‍ സിനിമാ പൂമുഖത്തേക്ക് വലിച്ചിട്ട കസേരയില്‍ നിന്ന് അദ്ദേഹത്തിന് എഴുന്നേല്‍ക്കേണ്ടി വന്നില്ല. ആ സിംഹാസനത്തില്‍ ഷഹന്‍ഷായായി അദ്ദേഹം വാഴുന്നു. ഇതിഹാസ കവി ഹരിവംശ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബര്‍ 11 ന് അലഹബാദിലാണ് ജനനം.
ഡല്‍ഹിയിലായിരുന്നു കോളേജ് വിദ്യാഭ്യാസം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ച് ലോക്‌സഭയിലെത്തിയ ചരിത്രം കൂടിയുണ്ട് അദ്ദേഹത്തിന്. ഇന്നാണ് ജന്മദിനമെങ്കിലും ആഗസ്റ്റ് രണ്ടിന് ജന്മദിനം ആഘോഷിക്കുന്ന പതിവ് കൂടിയുണ്ട് ബച്ചന്. 1982ല്‍ കൂലിയുടെ ഷൂട്ടിംഗിനിടെ പറ്റിയ പരുക്കിനെ അതിശയകരമാം വിധം തിരിച്ചുവന്നതിന്റെ ഓര്‍മയിലാണ് ഈ പതിവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here