പോക്സോ കേസിൽ 83 കാരന് കടുത്ത ശിക്ഷ. കോട്ടയം ചീരഞ്ചിറ സ്വദേശി തങ്കപ്പനെ അമ്പത്തിമൂന്നര വർഷം കഠിന് തടവിന് ശിക്ഷിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗീകാതിക്രം നടത്തിയ കേസിലാണ് ശിക്ഷ. പ്രതി ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഒടുക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം.ചങ്ങനാശേരി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.
also read: ക്രിസ്തുമസ് ദിവസം ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ
അതേസമയം ക്രിസ്തുമസ് ദിവസം ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പള്ളിത്തുറ സ്വദേശികളായ വിമൽദാസ് (35) ജോജോ (25) അഖിൽ (35) എന്നിവരാണ് തുമ്പ പൊലീസിന്റെ പിടിയിലായത്.ക്രിസ്തുമസ് ദിവസം മുൻ വിരോധം പറഞ്ഞുതീർക്കാൻ എന്ന വ്യാജേനെ പ്രതികൾ സഹോദരങ്ങളായ നെഹ്റു ജംഗ്ഷന് സമീപം താമസിക്കുന്ന നെവിൻ, നിബിൻ എന്നിവരെ വിളിച്ചുവരുത്തി മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകത്തിയും വടിവാളുകളും ഉപയോഗിച്ചായിരുന്നു വെട്ടിയത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here