1927ലായിരുന്നു ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച.. ആധുനികകേരളത്തിന് അടിത്തറയിട്ട നവോത്ഥാന സമരങ്ങളുടെ മുന്നണിപ്പോരാളിയായ അയന്‍കാളിയെ കാണാന്‍ ഗാന്ധിജി എത്തിയ ചരിത്രനിമിഷം. ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂര്‍ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി ഇതിനു പിന്നിലെ അയ്യങ്കാളിയുടെ പ്രവര്‍ത്തനം മനസ്സിലാക്കിയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്… അയ്യങ്കാളിയുടെ സ്മൃതിമണ്ഡപത്തോടു ചേര്‍ന്നായിരുന്നു കൂടിക്കാഴ്ച. ജനസഞ്ചയത്തെ നോക്കി അവിടെയിരുന്ന് ഇരുവരും പ്രസംഗിച്ചതും അയ്യങ്കാളിയുമായുള്ള ചര്‍ച്ചകളും നാടിന് ചരിത്രവഴിയില്‍ വലിയ സ്ഥാനം നല്‍കി.
ALSO READ: KLIBF; അക്ഷരങ്ങളുടെ പുതുലോകം സമ്മാനിച്ച നിയമസഭാ പുസ്തകോത്സവത്തിന് സമാപനം
ജാതിവ്യവസ്ഥയ്‌ക്കെതിരായ അദ്ദേഹത്തിന് പോരാട്ടം ഫലം കണ്ടു. പൊതു സമൂഹത്തില്‍ തന്റെ ജനതയെ ഇത്രത്തോളം അടയാളപ്പെടുത്താന്‍ അയ്യങ്കാളി നടത്തിയ പോരാട്ടത്തെ ഗാന്ധിജി എടുത്തുകാണിച്ചു. ജാതിഭേതമന്യേ ക്ഷേത്രത്തില്‍ പ്രവേശിക്കാനാകുമെന്ന ഗാന്ധിജിയുടെ അഭിപ്രായത്തിനുള്ള മറുപടി പറയാന്‍ അയ്യങ്കാളിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. ഏറ്റവും മികച്ച ജനാധിപത്യപരമായ മറുപടിയാണ് അദ്ദേഹം ഗാന്ധിജിക്ക് നല്‍കിയത്. ക്ഷേത്രത്തില്‍ പോകുന്നതല്ല തന്റെ ആവശ്യം. മറിച്ച് സ്വസമുദായത്തില്‍ നിന്ന് പത്ത് പേരെയെങ്കിലും ബിഎക്കാരാകണമെന്നാണ് തന്റെ ആവശ്യം. അതിന് ഗാന്ധിജി സഹായിക്കണമെന്നും അയ്യന്‍കാളി അഭ്യര്‍ത്ഥിച്ചു.
പത്തല്ല നൂറു ബിഎക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ദൈവത്തെക്കാള്‍ ജനതക്ക് വിദ്യാഭ്യാസമാണ് ആവശ്യം എന്ന് ഉറച്ചബോധ്യം അയ്യങ്കാളിക്കുണ്ടായിരുന്നു. ദൈവാരാധന കൊണ്ട് ഇവിടെ ഒന്നും നേടാന്‍ സാധിക്കില്ല എന്നും വിദ്യഭ്യാസത്തിലൂടയെ എന്തെങ്കിലും ചെയ്യാന്‍ കഴിയു എന്ന് ഒരുപക്ഷെ ഗാന്ധിജിയെക്കാള്‍ നന്നായി അയ്യങ്കാളിക്ക് അറിയാമായിരുന്നു. ജാതീയതയുടെ ദുരാചാരങ്ങളും പലരൂപങ്ങളില്‍ തിരിച്ചുവരുന്ന അയ്യന്‍കാളി ഗാന്ധിജി കൂടിക്കാഴ്ച വലിയൊരു ഓര്‍മ്മയായി മലയാളി സമൂഹത്തിന് മുമ്പില്‍ ഉണ്ടാകണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here