എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൻഎംഎംഎസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

NMMS Scholarship

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) ന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ എയിഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കാനാകുന്നത്. പരീക്ഷയിലൂടെയാണ് അർഹതപ്പെട്ട വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Also Read: പത്താം ക്ലാസ് പാസ്സാണെങ്കില്‍ അഞ്ചക്ക ശമ്പളം സ്വന്തമാക്കാം; ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അവസാന തീയതി 15-10-2024 ആണ്. അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷയോടൊപ്പം ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് (55% മാർക്ക് ഏഴാം ക്ലാസിൽ ലഭിച്ചിരിക്കണം), പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്സി/എസ്ടി വിദ്യാർത്ഥികൾ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഭിന്നശേഷി വിദ്യാർത്ഥികൾ 40% ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഒരു കോപ്പി സ്കൂളിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം സമർപ്പിക്കണം. സ്കോളർഷിപ്പ് പരീക്ഷ 16-11-2024 ശനി രാവിലെ 10 മണിക്കും ഉച്ചക്ക് ശേഷം 1.30 നുമായി നടക്കും. വിശദവിവരങ്ങൾക്ക് https://nmmse.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News