എട്ടാം ശമ്പള കമ്മീഷന് കേന്ദ്രസർക്കാർ അംഗീകാരം

MONEY

കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ശമ്പള കമ്മീഷൻ അംഗീകാരം നൽകിയത്.ഇതുമായി ബന്ധപ്പെട്ട ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മീഷനെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ALSO READ; ഘർ വാപസിയെ പ്രണബ് മുഖർജി പ്രശംസിച്ചിരുന്നു എന്ന പ്രസ്താവന; ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ സിബിസിഐ.

50 ലക്ഷത്തോളം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മീഷൻ രൂപീകരിച്ചത്. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം  അലവൻസുകൾ, പെൻഷൻ മറ്റാനുകൂല്യങ്ങൾ തുടങ്ങിയവയിൽ പരിഷ്കരണം കൊണ്ടുവന്നേക്കും. 2016 ജനുവരിയിൽ ഏഴാം ശമ്പള കമ്മീഷൻ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും എട്ടാം ശമ്പള കമ്മീഷന്റെ തീരുമാനങ്ങൾ.2025 അവസാനത്തോടെ ഇതിന്റെ ശുപാർശകൾ പൂർത്തിയാക്കും എന്നും മേൽനോട്ടം വഹിക്കുന്നതിനായി ചെയർമാനും രണ്ടംഗങ്ങളും അടങ്ങുന്ന കമ്മീഷനെ നിയമിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

2016 ൽ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷനിലൂടെ അടിസ്ഥാന ശമ്പളത്തിന്റെ 2. 57 മടങ്ങ് ഫിറ്റ്മെന്റ് ഫാക്ടർ സഹിതം ക്യാബിനറ്റ് സെക്രട്ടറിമാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 18000 രൂപയായും പരമാവധി വേതനം 2.5 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു.അടിസ്ഥാന ശമ്പളം 7000 രൂപയും കുറഞ്ഞ പെൻഷൻ 3500ൽ നിന്ന് 9000 രൂപയായും വർദ്ധിപ്പിച്ചു.2016ൽ വന്ന ഏഴാമത് ശമ്പള കമ്മീഷന്റെ കാലാവധി 20 26 വരെയാണ്.. കേന്ദ്രബജറ്റിന് ദിവസങ്ങൾക്കു മുമ്പാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന്  കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News