പഞ്ചാബ് ലുധിയാനയിലെ ഫാക്ടറിയിൽ വാതക ചോർച്ച; 9 മരണം

പഞ്ചാബ് ലുധിയാനയിലെ ഫാക്ടറിയിൽ ഉണ്ടായ വാതക ചോർച്ചയില്‍ 9 പേര്‍ മരിച്ചു. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്ടറി പ്രദേശം നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്. ഫയര്‍ഫോ‍ഴ്സ്, പൊലീസ്, ആംബുലസുകള്‍ ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് എത്തിക്ക‍ഴിഞ്ഞു.

ഏത് തരത്തിലുള്ള വാതകമാണ് ചോര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോ‍ഴ്സ് സ്ഥലത്ത് എത്തിയതായും ലുധിയാന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സ്വാതി തിവാന പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും ആളുകളെ ഒ‍ഴിപ്പിക്കുന്നതാണ് ആദ്യ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News