കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് പിന്നാലെ പാർട്ടി മാറിയവരിൽ 13 ൽ 9 പേർക്കും ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി. ഇതില്‍ ഏഴുപേരും എന്‍.ഡി.എ. സ്ഥാനാര്‍ഥികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാത്രം 150 ഓളം പേരാണ് പാർട്ടി മാറിയത്. കേന്ദ്ര ഏജന്‍സികളായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ.), ആദായനികുതി വകുപ്പ് (ഐ.ടി.), എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) എന്നിവരുടെ അന്വേഷണമാണ് ഇവർ നേരിടുന്നത്.
Also Read: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും
ഇതിൽ എട്ട് പേർ ബിജെപി സ്ഥാനാർഥികളായി നിന്നാണ് പരാജയപ്പെടുന്നത്. കോണ്‍ഗ്രസില്‍നിന്ന് ഏഴുപേരും തൃണമൂലില്‍നിന്ന് ഒരാളുമാണ് കേസുകള്‍ക്ക് പിന്നാലെ ബിജെപിയിലേക്ക് ചാടിയത്. ശിവസേന ഉദ്ധവ് പക്ഷത്തുനിന്ന് ഷിന്ദേയുടെ ശിവസേനയിലേക്ക് രണ്ടുപേരും വൈ.എസ്.ആര്‍. കോണ്‍ഗ്രസില്‍നിന്ന് ടിഡിപിയിലേക്കും ഒരാളെത്തി. ബി.ജെ.പിയില്‍ ചേര്‍ന്ന എട്ടുപേരില്‍ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. ഷിന്ദേ ശിവസേനയിലെ രണ്ടുപേരില്‍ ഒരാള്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസില്‍ ചേര്‍ന്ന രണ്ടു പേരും തോറ്റു.
Also Read: ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണ റണാവത്തിന്റെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; കാണാം വീഡിയോ
കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ, ജ്യോതി മിര്‍ധ, കൃപാശങ്കര്‍ സിങ്, തപസ് റോയ്, ഗീത കോഡ, കോതപ്പള്ളി ഗീത, യാമിനി ജാദവ്, രവീന്ദ്ര വൈക്കര്‍, പ്രദീപ് യാദവ് എന്നിവരാണ് തോറ്റത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here