‘സോഷ്യൽ മീഡിയ വ‍ഴി തെറ്റിച്ചു’; മൂന്നാം ക്ലാസുകാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു

pune rape case

പൂനെയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒമ്പത് വയസുകാരനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ കുടുംബങ്ങൾ വർഷങ്ങളായി അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു. പ്രതിയായ ആൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പെൺകുട്ടിയുടെ വീടിന് സമീപമാണ് ലൈംഗികാതിക്രമം നടന്നതെന്നും പൊലീസ് കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ആണ്‍കുട്ടിക്ക് ജാമ്യം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പെൺകുട്ടിയുടെ വീടിന് സമീപമാണ് ലൈംഗികാതിക്രമം നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ; ടീച്ചര്‍മാരുടെ വാഷ്‌റൂമില്‍ ക്യാമറ വെച്ച് ലൈവ് സ്ട്രീം ചെയ്തു; ഉത്തര്‍ പ്രദേശില്‍ സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍

സംഭവത്തിന് ശേഷം പെൺകുട്ടി വിവരങ്ങൾ അമ്മയോട് പറഞ്ഞതോടെയാണ് പീഡന വാർത്ത പുറം ലോകമറിഞ്ഞത്. ഇതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി പിന്നീട് ജാമ്യത്തിൽ വിട്ടു. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തിലാണ് പെണ്‍കുട്ടിയോടു മോശമായി പെരുമാറിയതെന്ന് ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ ‘ദാദ’ (ചേട്ടൻ) എന്നാണ് പെണ്‍കുട്ടി വിളിച്ചിരുന്നത്. ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി അറിയുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News