9 വയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

എറണാകുളത്ത് 9 വയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കാറില്‍ വിശ്രമിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ തോക്ക് ചൂണ്ടി പുറത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു. കിഴക്കമ്പലം സ്വദേശി ആല്‍ബിന്‍ തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലായിരുന്ന യുവാവിന്റെ കയ്യിലുണ്ടായിരുന്നത് കളി തൊക്കെന്ന് പൊലീസ് അറിയിച്ചു.

READ ALSO:ട്രെയിനിൽ എങ്ങനെ കയറാനാ? സർക്കസ് വല്ലതും പഠിക്കേണ്ടി വരും; വീഡിയോ

എറണാകുളം കിഴക്കമ്പലം താമരച്ചാല്‍ മേഖലയില്‍ വച്ചായിരുന്നു സംഭവം. അച്ഛനൊപ്പം കടയിലെത്തിയ കുട്ടി കാറില്‍ ഇരിക്കവെയാണ് ബൈക്കില്‍ എത്തിയ യുവാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇയാള്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചിരുന്നു. ഇയാള്‍ തോക്ക് ചൂണ്ടി കാറില്‍ നിന്നിറങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ കത്തി കാണിച്ച് ഭയപ്പെടുത്തി ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടി യുവാവിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

READ ALSO:യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News