സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റല്‍ ചെലവുകള്‍ക്കും ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളിലുമായി 9.79 കോടി രൂപ അനുവദിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് തുക നല്‍കിയത്. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലെ സെന്‍ട്രലൈസ്ഡ് ഹോസ്റ്റലുകളിലെയും കോളേജ്, സ്‌കൂള്‍ സ്പോട്സ് ഹോസ്റ്റലുകളിലെയും കുട്ടികള്‍ക്കുള്ള ബോര്‍ഡിങ്ങ്, ലോഡ്ജിങ്ങ് ചെലവുകള്‍ക്കായി 10 മാസത്തെ വിഹിതമായി പ്ലാന്‍ ഫണ്ടില്‍ നിന്ന് 8.28 കോടി രൂപ അനുവദിച്ചു.
ALSO READ:മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി
ആകെ 82 സ്ഥാപനങ്ങളിലാണ് ഹോസ്റ്റലുകളുള്ളത്. പ്രതിദിനം 250 രൂപയാണ് ഒരു കുട്ടിയ്ക്കുള്ള വിഹിതം. നോണ്‍ പ്ലാന്‍ ഗ്രാന്റായി വകയിരുത്തിയ തുകയില്‍ നിന്ന് ശമ്പളം, ഇന്‍ക്രിമെന്റ് എന്നീ ആവശ്യങ്ങള്‍ക്കായി 90 ലക്ഷം രൂപ അനുവദിച്ചു. പെന്‍ഷന്‍, ഹോണറേറിയം, അവശ കായികതാര പെന്‍ഷന്‍, മറ്റു ഭരണ ചെലവുകള്‍ എന്നിവയ്ക്കായി 60.68 ലക്ഷം രൂപയും നല്‍കി.
ALSO READ:ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ പരാമർശം; വെല്ലുവിളി ആവർത്തിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here