സുഹൃത്തുക്കളോടൊപ്പമുള്ള കറക്കം തടയാൻ ബുള്ളറ്റ് വിറ്റു; ഒമ്പതാം ക്ലാസുകാരൻ സ്വയം വെടിവെച്ച് മരിച്ചു

സുഹൃത്തുക്കളോടൊപ്പം കറങ്ങുന്നത് തടയാന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വിറ്റതിനെ തുടര്‍ന്ന് 17 വയസ്സുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ്‍കുട്ടി സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ‘മരണശേഷം എന്ത് സംഭവിക്കും?’ എന്ന് ഗൂഗിളില്‍ തിരഞ്ഞാണ് 9-ാം ക്ലാസില്‍ പഠിക്കുന്ന കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ജനുവരി 11-ന് കുട്ടിയുടെ ജ്യേഷ്ഠന്‍ മീററ്റ് മെഡി. കോളേജ് ആശുപത്രിയില്‍ നിന്ന് അമ്മയെ കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോഴാണ് സംഭവം. തിരികെവന്ന അമ്മയും മൂത്ത മകനും ജനാലയിലൂടെ അകത്തേക്ക് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി അറിയിച്ചു. വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ടുവെന്ന് അയൽവാസികൾ പറഞ്ഞു.

Read Also: ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കുട്ടിയുടെ അമ്മ മീററ്റ് മെഡിക്കല്‍ കോളേജില്‍ നഴ്സാണ്. ജ്യേഷ്ഠന്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണ്. പിതാവ് കഴിഞ്ഞ വര്‍ഷം മരിച്ചതായി പൊലീസ് പറഞ്ഞു. പതിനേഴുകാരൻ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ ചുറ്റിത്തിരിയുന്നതിന് കുടുംബാംഗങ്ങള്‍ പലപ്പോഴും ശകാരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ ബൈക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച നാടന്‍ പിസ്റ്റള്‍ പൊലീസ് കണ്ടെടുത്തു. ആണ്‍കുട്ടിക്ക് ആയുധം എങ്ങനെ ലഭിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‌ലൈന്‍ – 1056 (ടോള്‍ ഫ്രീ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration