വർക്കലയിൽ വീടിനുള്ളിൽ പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തി

തിരുവനന്തപുരത്ത് വർക്കലയിൽ വീടിനുള്ളിൽ പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തി. വർക്കല പാലച്ചിറ ദളവാപുരത്തിന് സമീപത്ത് ആൾതാമസം ഇല്ലാത്ത വീട്ടിലാണ് പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തിയത്. ദുർഗന്ധം പടരുന്നതിനെ തുടർന്ന് പരിസരവാസികൾ അന്വേഷിച്ചപ്പോഴാണ് വീടിന്റെ വരാന്തയിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പരിസരവാസികൾ വർക്കല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Also read: ‘വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരും’; മന്ത്രി എം ബി രാജേഷ്

പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വർക്കല മൈതാനം ഹോമിയോ ആശുപത്രിക്ക് സമീപത്ത് താമസിച്ചുവന്നിരുന്ന വിജയൻ 60 പൊലീസ് കണ്ടെത്തിയത്. ഇയാൾ കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. ക്യാൻസർ രോഗം ബാധിതനായ വിജയൻ ദളവാപുരം പാലച്ചിറ പരിസരങ്ങളിൽ കൂലിവേല ചെയ്ത് ആൾ താമസമില്ലാത്ത വീടിന്റെ വരാന്തയിൽ ആയിരുന്നു അന്തി ഉറങ്ങിയിരുന്നത എന്ന് പരിസരവാസികൾ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ മോർച്ചറിയിലേക്ക് മാറ്റി.

A 10 day old body was found inside a house in Varkala
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News