സഹോദരനെ കൊലപ്പെടുത്തിയ കേസിൽ 104 കാരന് 36 വർഷത്തിനു ശേഷം ജയിൽമോചനം, ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹമെന്ന് പ്രതികരണം

കൊൽക്കത്തയിൽ സഹോദരനെ കൊലപ്പെടുത്തി 36 വർഷമായി ജയിലിൽ കഴിയുന്ന 104 കാരന് ഒടുവിൽ മോചനം. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ രാസിക്ത് മൊണ്ഡാലിനാണ് 36 വർഷത്തിനു ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സ്വത്ത് തർക്കത്തെ തുടർന്ന് 1988 ലാണ് രാസിക്ത് അദ്ദേഹത്തിൻ്റെ സഹോദരനെ കൊലപ്പെടുത്തുന്നത്.

തുടർന്ന് 1994ൽ കോടതി ഇയാളെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. 68 വയസ്സായിരുന്നു മൊണ്ഡാലിന് അന്ന്. തുടർന്ന് തൻ്റെ പ്രായം ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഇയാൾ അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി തള്ളി.

ALSO READ: പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലേക്കയക്കാൻ എളുപ്പമാണ്, എന്നാൽ അവരുടെ വിഷമതകളും ഉൾക്കൊള്ളാനാകണം; വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട സംഭവത്തിൽ സുപ്രീംകോടതി

ഇളവ് അപേക്ഷിച്ച് മൊണ്ഡാൽ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് 2020ൽ തൻ്റെ പ്രായം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വീണ്ടും സുപ്രീം കോടതിയിലെത്തി. തുടർന്നാണ് ഇപ്പോൾ കോടതി ശിക്ഷാകാലാവധി വെട്ടിക്കുറച്ചത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ രാസിക്ത് ശിഷ്ടകാലം കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കാനാണ് ആഗ്രഹമെന്ന് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News