ബഹുനില കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂൺ തകർന്ന് 15 കാരിയ്ക്ക് ദാരുണാന്ത്യം. ബെംഗളൂരു വിവി പുരത്ത് നിർമാണം നടത്തിയിരുന്ന കെട്ടിടത്തിൻ്റെ തൂണാണ് തകർന്നു വീണത്. സംഭവത്തിൽ വിവി പുരം വാസവി വിദ്യാനികേതനിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവു മരിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും തകർന്നു വീണ തൂൺ ശരീരത്തിൽ പതിച്ചതോടെയാണ് വിദ്യാർഥിനിയ്ക്ക് ജീവൻ നഷ്ടമായത്. കെട്ടിടത്തിൻ്റെ തൂൺ സമീപത്തെ നാഷണൽ കോളജ് മെട്രോ സ്റ്റേഷന് സമീപമുള്ള നാഷണൽ ഹൈസ്കൂൾ റോഡിലേക്ക് തകർന്നു വീഴുകയായിരുന്നു.
ALSO READ: ജോലി പാനിപൂരി വിൽപ്പന, സമ്പാദിച്ചത് 40 ലക്ഷം; ജിഎസ്ടി നോട്ടീസ് അയച്ച് ഇൻകം ടാക്സ്
ഈ സമയം സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുകയായിരുന്ന തേജസ്വിനി അപ്രതീക്ഷിതമായി അപകടത്തിൽപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ഏറെ നേരം തൂണിനടിയിൽ കുടുങ്ങിക്കിടന്ന തേജസ്വിനിയെ ഏറെ പരിശ്രമത്തിനു ശേഷം നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 മണിയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here