മലപ്പുറത്ത് 17കാരൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

HASHIM

മലപ്പുറത്ത് 17കാരൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ( 17) മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

ഇന്നലെ മുതൽ ഹാഷിമിനെ കാണാതായിരുന്നു. ഉച്ചക്ക് ശേഷം മുടി വെട്ടാൻ എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഹാഷിം നേരം വൈകിയിട്ടും തിരികെ വീട്ടിൽ എത്തിയിരുന്നില്ല.

ALSO READ; ‘നിൻ്റെ പേര് പെണ്ണിൻ്റേതാണ്,സ്വഭാവവും അതുപോലെ’; സ്ത്രീ വിരുദ്ധ പരാമർശവുമായി കോട്ടയം ഡിസിസി പ്രസിഡൻ്റ്

തുടർന്ന് അന്വേഷണം നടത്തവെയാണ് ഹാഷിമിൻ്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. പൊട്ടിക്കല്ല് കമുകിൻ തോട്ടത്തിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ച ഹാഷിം.

ENGLISH NEWS SUMMARY: A 17-year-old’s body was found in a well in Malappuram. The body of Hashim (17), son of Kanjirampara Saheed, son of Malappuram Pookottumpadam Thotakkara, was found under mysterious circumstances

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News