സ്വീഡനിലെ ഒരു മഞ്ഞുവീഴ്ചയിൽ 22-കാരനായ യൂട്യൂബർക്ക് ദാരുണാന്ത്യം. യൂട്യൂബിൽ സാഹസിക വീഡിയോകൾ ചെയ്തിരുന്ന സ്‌റ്റോം ഡി ബ്യൂൽ ഒരു മഞ്ഞുവീഴ്ചയെത്തുടർന്ന് മരവിച്ച് മരിക്കുകയായിരുന്നു. തൻ്റെ മുത്തശ്ശിക്ക് അവസാന സന്ദേശം അയച്ചതിന് ശേഷമായിരുന്നു സ്റ്റോമിന്റെ മരണം. ഒക്‌ടോബർ 30-നാണ് ലാപ്‌ലാൻഡിലെ സ്വീഡിഷ് മരുഭൂമിയിൽ പ്രകൃതിസ്‌നേഹിയായ സ്‌റ്റോം ഡി ബ്യൂലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷത്തിൽ ഭൂരിഭാഗവും സമയം അയാൾ വിദൂരമായ ജോക്‌മോക്ക് മേഖലയിലൂടെ ഒറ്റയ്‌ക്ക് കാൽനടയാത്ര നടത്തിയിരുന്നു.
മരണത്തിൻ്റെ തലേദിവസം രാത്രിയിൽ സ്റ്റോം ഒരു ഹിമപാതത്തിൽ അകപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. “ഇവിടെ കനത്ത മഞ്ഞു പെയ്യുന്നു. എന്നാൽ വിഷമിക്കേണ്ട; ഞാൻ അതിജീവിക്കും, നിങ്ങൾക്കറിയാം…”, എന്നിങ്ങനെയൊരു സന്ദേശം അവസാനമായി സ്‌റ്റോം തന്റെ മുത്തശ്ശിക്ക് അയച്ചു. കനത്ത കാറ്റ് തന്റെ റെന്റിനെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ, തൻ്റെ ഷൂസിലും ബാക്ക്‌പാക്കിലും മഞ്ജുവാണ് വീഴുന്ന ഒരു വീഡിയോ അയാൾ തന്റെ സുഹൃത്തിന് അയച്ചു. “ജീസസ് ക്രൈസ്റ്റ്, ഇന്ന് രാത്രി, അത് കൂടുതൽ വഷളാകും”, എന്നും അയാൾ വീഡിയോയിൽ പറയുന്നുണ്ട്.
Also Read; 4 സ്ത്രീകൾക്ക് നേരെ വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരനായ 73 കാരൻ അറസ്റ്റിൽ
സുഹൃത്ത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും സ്റ്റോം അതിനെക്കുറിച്ചൊന്നും ആകുലപ്പെട്ടിരുന്നില്ല എന്നാണ് റിപ്പോർട്ട്. “അവന്റെ സ്വഭാവം അങ്ങനെയാണ്, അവൻ പേടിച്ച് ഒരിക്കലും ഞാൻ കണ്ടിട്ടില്ല”, സ്റ്റോമിന്റെ പിതാവ് പറഞ്ഞു. മഞ്ഞുവീഴ്ചക്കിടെ സ്റ്റോം തൻ്റെ കൂടാരം വിട്ടുപോയത് എന്തിനാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും, സാഹചര്യങ്ങൾക്കൊണ്ട് അവന് മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നിരിക്കില്ല എന്നാണ് അയാളുടെ അമ്മ പറഞ്ഞത്.
“അന്ന് രാത്രി മരങ്ങൾ കടപുഴകി വീണിരുന്നു. ഒരുപക്ഷേ അവൻ്റെ കൂടാരവും തകർന്നിരിക്കാം. അവന് നടക്കാൻ തുടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു, അന്ന് രാത്രി -6C ആയിരുന്നു എന്നാൽ കൊടുങ്കാറ്റ് കാരണം അത് -18C ആയി എന്നാണു തോന്നുന്നത്”, അമ്മ എലിസബത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Also Read; ആത്മാവിനെ ഊറ്റിയെടുക്കുന്നു: ഭൂമിയുടെ അച്ചുതണ്ടിന് 31.5 ഇഞ്ച് ചരിവ്; പ്രധാന ഉത്തരവാദികളിൽ ഇന്ത്യയും
“അവൻ്റെ പാദങ്ങളും താഴത്തെ കാലുകളും മരവിച്ചിരുന്നു, അവൻ്റെ കൈകൾ ഉണ്ടായിരുന്നില്ല, അവനെ കണ്ടെത്തുമ്പോൾ അവൻ്റെ മൂക്ക് ഒടിഞ്ഞിരുന്നു, അവൻ വീണുവെന്ന് തോന്നുന്നു. ഒരുപാട് കാലം കഷ്ടപ്പെട്ട് ഒറ്റയ്ക്ക് മരിച്ചിട്ടുണ്ടാവണം. അവൻ്റെ അവസാന നിമിഷങ്ങൾ ഞാൻ സങ്കൽപ്പിക്കുന്നു. അത് എന്നെ നശിപ്പിക്കുന്നു”, സ്റ്റോമിൻ്റെ അമ്മ പറഞ്ഞു.
സ്റ്റോം തൻ്റെ YouTube ചാനലായ @StormOutdoorsy-ൽ 1,000-ലധികം സബ്‌സ്‌ക്രൈബർമാരെ നേടിയിട്ടുണ്ട്, കൂടാതെ വിദൂര പ്രദേശങ്ങളിലെ ക്യാമ്പിംഗ് സാഹസികതകളുടെ വീഡിയോകൾ പതിവായി അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here