നീലഗിരിയിൽ 3 വയസ്സുള്ള ആൺകടുവയെ കെണിയിലകപ്പെട്ട് ചത്ത നിലയിൽ കണ്ടെത്തി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് കാട്ടുപന്നിയെ പിടികൂടാനായി വെച്ച കെണിയിലാണ് കടുവ കുടുങ്ങി ചത്തത്. ക്ലച്ച് കേബിളുകൾ ഉപയോഗിച്ച് നിർമിച്ച കെണിയിലാണ് കടുവ ചത്തതെന്ന് പരിശോധനയിൽ വ്യക്തമായി.
തുടർന്ന് ഗൂഡല്ലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ വെങ്കിടേഷ് പ്രഭുവിൻ്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ പരിശോധനയിൽ മണികണ്ഠൻ, മാരിമുത്തു, വേടൻ എന്നീ 3 പ്രതികളെ വനംവകുപ്പ് അധികൃതർ പിടികൂടി.
കഴുത്തിൽ മുറിവേറ്റ നിലയിലാണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. കടുവയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുപന്നികളെ പിടിക്കാൻ കെണി ഉപയോഗിക്കുന്നതിൽ വിദഗ്ധനാണ് അറസ്റ്റിലായ മൂവർ സംഘം.
ചോദ്യം ചെയ്യലിൽ, കാട്ടുപന്നികളെ പിടിക്കാൻ കെണി സ്ഥാപിച്ചതായി പ്രതികൾ സമ്മതിച്ചു. എന്നാൽ പന്നികളുടെ ഗന്ധത്തിൽ എത്തിയ കടുവ പ്രദേശത്ത് അലഞ്ഞുതിരിയുകയും കെണിയിൽ അകപ്പെടുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here