സ്വർഗത്തിൽ പോകാൻ ദീപാവലി ദിനത്തിൽ മരിക്കണമെന്ന് വിശ്വാസം, പരീക്ഷിക്കാനായി 40 കാരൻ ആത്മഹത്യ ചെയ്തു

JIJI

ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗം കിട്ടുമെന്ന് വിശ്വാസിച്ച നാൽപതുകാരൻ അത് പരീക്ഷിക്കാനായി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. കൃഷ്ണമൂർത്തിയെന്ന ആളാണ് തൂങ്ങി മരിച്ചത്. ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കണമെങ്കിൽ ദീപാവലി ദിനത്തിൽ മരിക്കണമെന്ന് മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്രെ. തുടർന്നാണ് മണിക്കൂറുകൾക്കുള്ളിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ALSO READ: തൊണ്ണൂറുകളിലെ സൗഹൃദത്തിൻ്റെയും ഗൃഹാതുരത്വത്തിൻ്റെയും കഥപറയുന്ന ‘പല്ലൊട്ടി’ താരങ്ങൾക്ക് അഭിനന്ദനവുമായി മലയാളത്തിൻ്റെ മോഹൻലാൽ

സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. നേരത്തേ, ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കൃഷ്ണമൂര്‍ത്തിയെ കോടതി ശിക്ഷിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് ആറ് മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News