മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള 44 കാരിയായ യുവതിക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം അനുഭവിക്കേണ്ടി വന്നത് നരക യാതന. രണ്ട് വര്‍ഷം മുന്‍പ് ഗ്വാളിയോറിലെ കമല രാജ ആശുപത്രിയില്‍ നടത്തിയ ഓപ്പറേഷനാണ് യുവതിയുടെ ജീവിതത്തിന് നരക യാതനയേകിയത്. ഓപ്പറേഷനെ തുടര്‍ന്ന് അസഹ്യമായ വയറുവേദന അനുഭവിക്കേണ്ടി വന്ന യുവതി ഇതിന് പരിഹാരംതേടി പല ചികില്‍സ യുവതി തേടിയെങ്കിലും വേദന ശമിച്ചില്ല.
ALSO READ: മഹാരാഷ്ട്ര സർക്കാർ; മുംബൈയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്ഥാനമേൽക്കുന്നവർ ഇവർ മാത്രം
നിരന്തരമായ വേദനയുമായി യുവതി വീണ്ടും വീണ്ടും ആശുപത്രിയിലെത്തിയതോടെ ഭിന്ദ് ജില്ലാ ആശുപത്രി അധികൃതര്‍ യുവതിയുടെ സിടി സ്‌കാന്‍ എടുത്ത് പരിശോധിച്ചു. തുടര്‍ന്നാണ് യുവതിയുടെ വയറ്റില്‍ രണ്ട് വര്‍ഷം മുന്‍പ് നടത്തിയ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ മറന്നുവെച്ച കത്രിക കണ്ടെത്തുന്നത്.
തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് യുവതിയും കുടുംബവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here