രാജസ്ഥാനിലെ ദൗസയിൽ 5 വയസ്സുകാരൻ കുഴൽ കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി അകപ്പെട്ടത്. കുട്ടിയെ രക്ഷിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. അഞ്ചോളം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അഞ്ചു വയസ്സുകാരന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കുട്ടിയുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ സജീകരണങ്ങൾ ദുരന്തനിവാരണ സേന ഒരുക്കിയിട്ടുണ്ട്. ട്യൂബ് വഴി ഓക്സിജൻ നൽകിയാണ് രക്ഷാപ്രവർത്തനം. കുഴൽക്കിണറിൽ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനവും എസ്ഡിആർഎഫ് സംഘം നിരീക്ഷിച്ചുവരികയാണ്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടർ ദേവേന്ദ്രകുമാർ അറിയിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് കൃഷിയിടത്തിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ 150 അടി താഴ്ചയിലുള്ള കിണറ്റിൽ കുട്ടി വീണത്. സംസ്ഥാന ദുരന്തനിവാരണ സേന ഫയർഫോഴ്സ് പൊലീസ് മെഡിക്കൽ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ച കുഴൽ കിണർ അടക്കാത്തതാണ് അപകടത്തിന് കാരണം. കഴിഞ്ഞ സെപ്റ്റംബറിലും സമാനമായ അപകടം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here