‘സച്ചിൻ ദേവ് ബസില്‍ കയറിയിട്ടില്ലെന്ന് മേയര്‍ പറയുന്ന ബൈറ്റ് കിട്ടുമോ ?’; തന്‍റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച മാധ്യമങ്ങളെ ചോദ്യംചെയ്‌ത് എഎ റഹീം

മേയര്‍ ആര്യ രാജേന്ദ്രനെതിരായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ചേഷ്‌ട കാണിച്ച സംഭവത്തില്‍ തന്റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച മാധ്യമങ്ങള്‍ക്ക് മറുപടിയുമായി എ എ റഹീം എംപി. സച്ചിന്‍ ദേവ് ബസില്‍ കയറി ടിക്കറ്റ് ചോദിച്ചെന്നും ബസ് ഡിപ്പോയിലേക്ക് പോകണമെന്നും പറഞ്ഞതായി ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ റഹീം വിശദീകരിച്ചിരുന്നു. എന്നാല്‍, ആര്യയുടെ പങ്കാളിയും എംഎല്‍എയുമായ സച്ചിൻ ദേവ് സംഭവം നടന്ന ശേഷം കെഎസ്‌ആര്‍ടിസി ബസില്‍ കയറിയിട്ടില്ല എന്ന് ആര്യ പറഞ്ഞെന്നും റഹീം പറയുന്നതില്‍ പൊരുത്തക്കേട് ഉണ്ടെന്നുമായിരുന്നു പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ നേരത്തേ പറഞ്ഞിട്ടില്ല. ബസില്‍ നിന്ന് യാത്രക്കാരെ സച്ചിൻ ഇറക്കി വിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് നൽകുന്ന ഉത്തരത്തെ തന്‍റെ വാക്കുകളുമായി ബന്ധപ്പെടുത്തി വളച്ചൊടിച്ചെന്നും റഹീം പോസ്റ്റില്‍ പറയുന്നു. സംഭവം നടന്ന ശേഷം മേയര്‍ മാധ്യമങ്ങളോട് സംസാരിച്ച ബൈറ്റ് അടക്കം പങ്കുവെച്ചാണ് എഎ റഹീം മാധ്യമങ്ങളുടെ കാപട്യത്തെ പൊളിച്ചടുക്കിയത്.

എഎ റഹീമിന്‍റെ എഫ്‌ബി കുറിപ്പിന്‍റെ പൂര്‍ണരൂപം

#അക്കാദമിക് ചോദ്യം
സച്ചിൻ ദേവ് എംഎൽഎ ബസ്സിൽ കയറിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ പറയുന്ന
ബൈറ്റ് കിട്ടുമോ ?
ശ്രദ്ധിക്കുക ബസ്സിൽ നിന്ന് യാത്രക്കാരെ സച്ചിൻ ഇറക്കി വിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് നൽകുന്ന ഉത്തരമല്ല..സച്ചിൻ ബസ്സിൽ കയറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആര്യ നൽകുന്ന മറുപടി…..
ഇല്ലാത്ത ബൈറ്റ് വച്ച് ഭാവന വിരിയിക്കുന്ന “മാധ്യമപ്രവർത്തനം” അവസാനിപ്പിക്കണമെന്ന് ചില “ദൃശ്യമാധ്യമങ്ങളോട്” അഭ്യർത്ഥിക്കുന്നു.
NB :ആര്യ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പൂർണ്ണരൂപം ഫസ്റ്റ് കമന്റിൽ ഉണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News