കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ഒരു മികച്ച മനുഷ്യസ്‌നേഹിയെ കൂടി: എ എ റഹീം എം പി

സഖാവ് കാനം രാജന്ദ്രന്‍ വിട വാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ഒരു മികച്ച മനുഷ്യസ്‌നേഹിയെ കൂടിയാണെന്ന് എ എ റഹീം എം പി. തുടര്‍ ഭരണം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതു മുന്നണിക്ക് കരുത്ത് പകര്‍ന്ന നേതാവായിരുന്നു സഖാവ് കാനം രാജേന്ദ്രനെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: കാനം രാജേന്ദ്രന്‍ മനുഷ്യസ്നേഹം ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകന്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഫേസ്ബുക്ക് പോസ്റ്റ്

സഖാവ് കാനം രാജന്ദ്രന്‍ വിട വാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ഒരു മികച്ച മനുഷ്യസ്‌നേഹിയെ കൂടിയാണ്. 19ാം വയസില്‍ എ ഐ വെ എഫിന്റെ സംസ്ഥാന സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് സഖാവ് കേരള രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്.എല്ലാവരോടും സ്‌നേഹവും സൗമ്യയതും വച്ചുപുലര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ പുതുതലമുറക്ക് എല്ലാകാലവും മാതൃകയാണ്. തൊഴിലാളിവര്‍ഗ നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് നാടിന്റെ നന്മയ്ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് ജീവിതത്തില്‍ ഉടനീളം സഖാവ് കാനം രാജേന്ദ്രന്‍ പകര്‍ന്നു നല്‍കിയത്.

തുടര്‍ ഭരണം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുമുന്നണിക്ക് കരുത്ത് പകര്‍ന്ന നേതാവായിരുന്നു സഖാവ് കാനം രാജേന്ദ്രന്‍ .
സഖാവിന്റെ അപ്രതീക്ഷിതമായ വിയോഗം കേരള രാഷ്ട്രീയത്തിന് ആകെ തീരാനഷ്ടമാണ്.

‘ഒരു വിപ്ലവകാരി മരണപ്പെടുന്നതോടുകൂടി അയാള്‍ മറക്കപ്പെടുന്നില്ല..കൂടുതല്‍ ഊര്‍ജമായി നമുക്ക് മുന്നില്‍ ഉയര്‍ന്ന നില്‍ക്കും ‘
എന്ന സഖാവ് കോടിയേരിയുടെ വാക്കുകള്‍ ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കുന്നു ..
സഖാവ് കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News