ചെങ്കോട്ടയിൽ മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; മണിപ്പൂരിലും ഹരിയാനയിലും ഞങ്ങൾ കണ്ടത് കരൾ പിളർക്കുന്ന കാഴ്ച; എ.എ റഹീം എം പി

ഡി വൈ എഫ് ഐ സെക്കുലർ സ്ട്രീറ്റ് തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്ത് എ എ റഹീം എം പി. ബ്രിട്ടീഷ് പയറ്റിയ ഡിവൈഡ് & റൂൾ എന്ന ആയുധമാണ് രാജ്യത്ത് വീണ്ടും പ്രയോഗിക്കുന്നത്   എന്ന് റഹീം പറഞ്ഞു.

also read; സായ് LNCPE യിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

രാജ്യം അടുത്ത തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു എന്നും എന്ത് പറഞ്ഞ് മോദി വോട്ട് ചോദിക്കും എന്നും റഹീം തുറന്നടിച്ചു. കർഷകർ ഏറ്റവും ദാരുണമായ അവസ്ഥയിൽ ആണെന്നും എന്നാൽ രാജ്യം കൊടും വിലക്കയറ്റത്തിൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം മോദി
ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് മുന്നിൽ കൊണ്ടാണെന്നും മണിപ്പൂരിലെ അമ്മമാരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ആര് സംസാരിക്കാൻ ആണ്, മണിപ്പൂരിലും ഹരിയാനയിലും ഞങ്ങൾ കണ്ടത് കരൾ പിളർക്കുന്ന കാഴ്ച ആണെന്നും റഹീം വ്യക്തമാക്കി.

also read; തൃശൂരിൽ സ്വകാര്യബസിന് പിന്നിൽ മറ്റൊരു ബസിടിച്ചു; രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരുക്ക്

നമ്മൾ അനുഭവിക്കാത്ത ജീവിതമത്രയും നമുക്ക് കെട്ടുക്കഥകളാണ്. ബെന്യാമിന്റെ ഈ വാക്കുകൾ ഇപ്പോൾ രാജ്യത്ത് ഏറെ പ്രസക്തമാണ്. സ്വപ്നങ്ങളുടെ തഴ്വരയായ മണിപ്പൂർ ദുഃ സ്വപ്നങ്ങളുടെ നാടായി മാറിയിരിക്കുന്നു – റഹീം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News